ലഹരി കൂടി,പക്ഷെ കുടി കുറഞ്ഞു. എന്തുകൊണ്ടാകാം?

ലഹരി കൂടി,പക്ഷെ കുടി കുറഞ്ഞു. എന്തുകൊണ്ടാകാം?
Sep 15, 2024 08:07 PM | By PointViews Editr

കണ്ണൂർ: കഴിഞ്ഞ വർഷത്തേക്കാൾ വില കൂട്ടിവിറ്റിട്ടും 14 കോടി രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. ഉത്രാട നാളിലെ കണക്ക് മാത്രം പരിശോധിച്ചാൽ 4 കോടിയുടെ അധിക വിൽപനയും നടന്നു. ബാർ വഴി മദ്യം വിറ്റു, വീട്ടിലെത്തിച്ചു വിൽപനയ്ക്കും ശ്രമിച്ചു. എന്നിട്ടും 14 കോടികുറഞ്ഞതാണ് പിണറായി സർക്കാരിൻ്റെ ഉറക്കം കെടുത്തുന്നത്. ഓണനാളിൽ ബെവ്കോ വഴിയുള്ള മദ്യ വിൽപ്പന കുറഞ്ഞത് ചർച്ചയാകുകയാണ്. ഉത്രാടം വരെയുള്ള 9 ദിവസം ഇത്തവണത്തെ വിറ്റത് 701 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാൽ ഉത്രാടനാളിലെ മദ്യ വിൽപ്പന മുൻവർഷത്തെക്കാൾ കൂടി ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടിയായിരുന്നു. തിരുവോണത്തിന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്. ഇതുവരെ സംഭവിച്ച നഷ്ടം നികത്താൻ അടുത്ത രണ്ട് ദിവസം കൊണ്ട് സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബെവ്കോയും പിണറായി സർക്കാരും.

കുടി കുറഞ്ഞു എന്നും പിണറായിയുടെ വക നിരോധനമല്ല വർജ്ജനമാണ് നല്ലതെന്നുമുള്ള സിദ്ധാന്തത്തിൻ്റെ വിജയമായി കണക്കാക്കിയുള്ള കയ്യടിക്കടാ പോസ്റ്ററുകൾ ഒന്നും ഇറങ്ങിയിട്ടില്ല എന്ന ആശ്വാസത്തിലാണ് ജനം. കാഫിർ പ്രയോഗത്തിൽ തിരിയുന്ന ചെന്താരക സോഷ്യൽ മീഡിയ അൻവറിലാണ് വലയുന്നതിപ്പോൾ. കുടി കുറഞ്ഞെങ്കിലും ലഹരി കൂടുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.. നൂറടിക്കുന്നത് നിർത്തി ഒരു ടച്ച് എംഡിഎംഎ യിൽ അനുഭൂതി നുകരുന്ന ന്യൂജൻ വിപ്ലവ കുരുന്നുകൾ വളർന്നു വരുന്നതിനാൽ പിണറായിക്ക് അഭിമാനത്തോടെ പഴയ പരസ്യമിടാം

"മദ്യനിരോധനമല്ല, മദ്യവർജനമാണ് ലക്ഷ്യം."

നുണ പറയുന്നവരെ തിരിച്ചറിയുക.....

Drunkenness increased, but drinking decreased. Why?

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories